
കോഴിക്കോട്: അസീസ് കളത്തൂരിനെ പ്രസിഡന്റായും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയായും ഷാനവാസ് എം.ബിയെ ട്രഷറററായും എം.സി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റായും പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കാസര്‍കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.

മറ്റു ഭാരവാഹികള്‍: എം.എ നജീബ്, മുക്താര്‍ എ, ഹാരിസ് തായല്‍, ശംസുദീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാദുഷ പൊവ്വല്‍ (വൈസ് പ്രസിഡന്റുമാര്‍), ഗോള്‍ഡന്‍ റഹ്മാന്‍, റഫീഖ് കേളോട്, എം.പി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച (ജോ: സെക്രട്ടറിമാര്‍).
ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫീസറുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് എം.എല്‍.എ, ജില്ല പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ സംബന്ധിച്ചു.
