
കാസര്‍കോട്: പ്രളയത്തെ തുടർന്ന് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഏർപ്പെടുത്തിയ പ്രളയ സെസ്സ് ഉടൻ പിൻവലിക്കണമെന്നും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അശാസ്ത്രിയമായി നടപ്പിലാക്കാക്കുന്ന ലൈസൻസ് ഫീസ് റദ്ദ് ചെയ്യണമെന്നും കേരള ടെക്സ്റ്റയിൽ ഗാർമെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതോടൊപ്പം 20 21- 2023 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.ജെ. സജി ശില്പ് ടെക്സ്റ്റയിൽസ് , പനത്തടി (പ്രസിഡണ്ട് ), എം. കുഞ്ഞികൃഷണൻ, ബളാംതോട്, അഷറഫ് സുൽസൺ, കുഞ്ഞിരാമൻ ആകാശ് , ഷിനോജ് മദർ ഇന്ത്യ (വൈസ് പ്രസിഡണ്ട് ) മുഹമ്മദ് ഷമീർ എ.കെ. ഔട്ട് ഫിറ്റ് ഫാഷൻ (ജന.സെക്രട്ടറി) നരേന്ദ്രൻ ബദിയടുക്ക, മോഹൻദാസ് പിലിക്കോട്, ധനേഷ് നീലേശ്വരം, ഫൈറോസ് മുബാറക്ക് (സെക്രട്ടറി) ഹസ്സൻഹാജി അഷറഫ് ഫാബ്രിക്സ് (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ഹസ്സൻഹാജിയുടെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. കെ.ജെ. സജി.എ.എ അസീസ്, മുഹമ്മദ് ഷമീർ എ.കെ. എം. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
