കാസര്‍കോട് ജില്ലയില്‍ ഇനി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ ഇനി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം

കാസര്‍കോട് ജില്ലയില്‍ ഇനി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം. ചെങ്കള ചെമ്മനാട് ഗ്രാമ പഞ്ചായത്തുകളാണ് ഇവ. മുന്‍പ്, കാസർകോട് മുൻസിപാലിറ്റി ചെങ്കള, ചെമ്മനാട് ,മുളിയാർ ,മൊഗ്രാൽ പുത്തൂർ, അജാനൂർ, ഉദുമ ഗ്രാമ പഞ്ചായത്തുകൾ എന്നിവയായിരുന്നു ജില്ലയിലെ ഹോട്ട്സ്‌പോട്ട് മേഖലകൾ.

ഇന്ന് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ 56 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെയാണ് കാസര്‍കോട് ഇത്തരത്തില്‍ വലിയ രീതിയില്‍ ഹോട്ട് സ്പോട്ട് മേഖലകളില്‍ കുറവ് വന്നത്. സംസ്ഥാനത്താകെ നിലവിൽ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

0Shares