
കാസർകോട്: സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ജില്ലയില്‍ കൊവിഡ് -19 സമൂഹ വ്യാപനമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു പറഞ്ഞു.സമൂഹ വ്യാപനം തടയാന്‍ കാര്യക്ഷമമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. covid19kasaragod എന്ന ഫേസ്ബുക്ക് പേജില്‍ ലൈവില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.ഒന്നിടവിട്ട ദിവസങ്ങളിലാണ് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ കളക് ടര്‍ ഫേസ്ബുക്ക് ലൈവില്‍ വരുന്നത്.എല്ലാവരും

വീടുകളില്‍ തന്നെ തുടര്‍ന്ന്,കൊവിഡ്-19 നെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ഉദ്യമത്തെ വിജയിപ്പിക്കണം .ജില്ലയില്‍ നിലവില്‍ വുഹാനില്‍ നിന്നെത്തിയ ഒരാള്‍ മാത്രമാണ് കൊവിഡ്-19 രോഗം ചികിത്സിച്ച് ഭേദമായിട്ടുള്ളത്. അതേപോലെ, അവശ്യ സാധനങ്ങള്‍ക്ക് അമിത വിലയീടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും..ഇത്തരം കടയുടമകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
