കാസര്‍കോട് വിദേശമദ്യവേട്ട; കർണ്ണാടകത്തിൽ നിന്ന് കടത്തിയ മദ്യം പിടികൂടി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് വിദേശമദ്യവേട്ട; കർണ്ണാടകത്തിൽ നിന്ന് കടത്തിയ   മദ്യം പിടികൂടി

കാസർകോട്: കർണ്ണാടകയിൽ നിന്നും കടത്തികൊണ്ട് വന്ന് കേരളത്തിലെ ഏജന്റുമാർക്ക് കൈമാറാനുള്ള നീക്കത്തിനിടയിൽ വിദേശമദ്യവേട്ട നടത്തി ഫോറസ്റ്റ് അധികൃതർ. കാസർകോട് റെയിഞ്ച് പരിധിയിലെ ബേള വില്ലേജ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയിൽ കാസർകോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.അനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് മദ്യം ശേഖരം പിടികൂടിയത്.

ഒരു കാറിൽ നിന്നും മദ്യകെയ്സുകൾ സ്ഥലത്തിറക്കുന്നതിനിടെ ഫോറസ്റ്റ് ജീപ്പ് അകലെ നിന്ന് കണ്ടയുടൻ കാർ മാന്യ ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഏകദേശം 55ലിറ്ററോളം (ഏഴ് കെയ്സുകൾ) വരുന്ന കർണ്ണാടക നിർമ്മിതമായ വിവിധ വിദേശമദ്യങ്ങളാണ് കാർഡ് ബോർഡ് പെട്ടികളിലായി കടത്തികൊണ്ട് വന്നത്.

കോവിഡ്-19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മദ്യം കടത്തുന്നതിന് വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു. പട്രോളിംഗ് സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ.സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഉമ്മർ ഫാറൂഖ്.കെ.എം, ബിന്ദു.വി, ഡ്രൈവർ രാഹുൽ.കെ, എന്‍ .വി സത്യന്‍ എന്നിവരും ഉണ്ടായിരുന്നു. പിടിച്ചെടുത്ത വിദേശമദ്യം എക്സൈസ് വിഭാഗത്തിന് കൈമാറി.

0Shares