കാസറഗോഡ് ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും സി.എച്ച് സെന്റർ ഒരുക്കുന്നത് വിഭവ സമൃദ്ധമായ നോമ്പ് തുറ; ജാതി മത ഭേതമന്യ കൗണ്ടറിൽ എത്തുന്ന എല്ലാവർക്കും ഭക്ഷണം; ഇതാണ് മക്കളെ യഥാർത്ഥ കേരള സ്റ്റോറി; കൂടുതൽ അറിയാം..

You are currently viewing കാസറഗോഡ് ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും സി.എച്ച് സെന്റർ ഒരുക്കുന്നത് വിഭവ സമൃദ്ധമായ നോമ്പ് തുറ; ജാതി മത ഭേതമന്യ കൗണ്ടറിൽ എത്തുന്ന എല്ലാവർക്കും ഭക്ഷണം; ഇതാണ് മക്കളെ യഥാർത്ഥ കേരള സ്റ്റോറി; കൂടുതൽ അറിയാം..

കാസറഗോഡ്: ജില്ലാ മുസ്ലിം ലീഗിൻ്റെ കീഴിൽ കാസറഗോഡ് പ്രവർത്തനമാരംഭിച്ച സി.എച്ച് സെന്റർ കഴിഞ്ഞ 6 വർഷമായി നടത്തിവരുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണ്. ജീവ കാരുണ്യ- ആരോഗ്യ മേഖലകളിൽ സൗജന്യമായി വലിയ പ്രവർത്തനങ്ങൾ, നടത്തിവരുന്ന സി.എച്ച് സെന്റർ കഴിഞ്ഞ 3 വർഷമായി മുടങ്ങാതെ കാസറഗോഡ് ജനറൽ ആശുപത്രിയിൽ നോമ്പുതുറ ഒരുക്കിയും നമ്മെ അത്ഭുധപെടുത്തുന്നു. കാസറഗോഡ് മണ്ഡലം ദുബായ് കെ.എം.സി.സിയുമായി സഹകരിച്ചാണ് വിഭവ സമൃദ്ധമായ നോമ്പുതുറ ഒരുക്കുന്നത്. ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ആശ്വാസമാവുകയാണ് ഈ നോമ്പുതുറ. റമളാൻ തുടക്കം മുതൽ അവസാന ദിനം വരെ ഒരു മാസക്കാലം ഒരു ദിവസം പോലും മുടങ്ങാതെ ഈ പ്രവർത്തി തുടരുന്നു. നോമ്പുതുറ എന്നത് ഈ നോമ്പുകാലത്ത് അതീവ പുണ്യം ലഭിക്കുന്ന കർമ്മം കൂടിയാണ്. അതിനാൽ തന്നെ കാസറഗോഡ് സി.എച്ച് സെന്ററുമായി സഹകരിക്കാൻ സുമനസ്സുകൾ തയ്യാറാകുന്നു.

ജാതി മത വർണ്ണ വിവേചനമില്ലാതെയുള്ള ഈ നോമ്പുതുറ വിഭവങ്ങൾ കൗണ്ടറിൽ എത്തുന്ന എല്ലാവർക്കും നൽകുന്നു എന്നതാണ് പ്രധാനം. നോമ്പ് തുറക്ക് ആവശ്യമായ ഈത്തപ്പഴം, കാരക്ക, സർബത്തുകൾ, സമൂസ അടക്കമുള്ള വിവിധ തരം എണ്ണ പലഹാരങ്ങൾ, ആരോഗ്യകരമായ നോമ്പുതുറ കഞ്ഞി അടക്കം ഒട്ടനവധി വിഭവങ്ങൾ ലഭ്യമാണ്. ജനറൽ ആശുപത്രി പരിസരത്ത് ഒരുക്കിയ നോമ്പുതുറ കൗണ്ടറിൽ ദിവസേനെ 400 ൽ അധികം ആളുകൾ എത്താറുണ്ടെന്ന് സംഘാടകർ അറിയിച്ചു. സി.എച്ച് സെന്റർ ഭാരവാഹികളുടെ കഠിന പരിശ്രമം കൂടി ഇതിന് പിന്നിലുണ്ട്. കരുതലും സ്നേഹവുമുണ്ട്. നോമ്പ് തുറക്ക് ശേഷം ആവശ്യക്കാർക്ക് രാത്രി അത്താഴ ഭക്ഷണവും സി.എച്ച് സെന്റർ ഭാരവാഹികൾ നൽകുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെയും ഡോക്ടർ മാരുടെയും പൂർണ്ണ പിന്തുണ. കേരളത്തെ ഇകഴ്ത്തി കാട്ടുന്ന കേരള സ്റ്റോറിയല്ല യാഥാർഥ്യം. ഇതുപോലുള്ള ഒരുപാട് നന്മയാണ് നമുക്ക കാണിക്കാനുള്ള യഥാർത്ഥ കേരള സ്റ്റോറി.

0Shares