കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം വ്യാഴാഴ്ച

  • Post category:local news
  • Reading time:1 min read
You are currently viewing കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം വ്യാഴാഴ്ച

കാസര്‍കോട്: കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകൾ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളാകുന്നു. ഇ-ഓഫീസ് പ്രഖ്യാപനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈനായി നിർവഹിക്കും.

ഗ്രാമവികസന കമ്മീഷണർ വി.ആർ വിനോദ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനാകും.


ഇ-ഓഫീസാകുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്തുകളാകുന്നത് ജില്ലയുടെ നേട്ടമാണ്. ഒരു മാസക്കാലത്തിനുള്ളിൽ മറ്റ് നാല് ബ്ലോക്ക് പഞ്ചായത്തുകൾകൂടി ഇ-ഓഫീസ് സൗകര്യത്തിലേക്ക് മാറി ഈ മേഖലയിൽ സമ്പൂർണ നേട്ടം കൈവരിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

0Shares