
ദുബൈ: കന്യാപ്പാടി ബദ്‌രിയ ജുമാ മസ്ജിദ് യു.എ.ഇ ജനറൽ ബോഡിയോഗവും പ്രവാസി മീറ്റും ദുബായ് സബീൽ പാർക്കിൽ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്നു.നാടിൻ്റെ ഐക്യത്തിനും വികസനത്തിനും എന്നും പ്രവാസികൾ കൂടെ നിന്നവരാണെന്നും വളർന്ന് വരുന്ന യുവത്വം ആണ് നാടിൻ്റെ സമ്പത്തെന്നും ശേഷം ആശംസ പ്രസംഗം നടത്തിയ സലാം കന്യപ്പാടി പറഞ്ഞു.

യോഗത്തിൽ മൊയ്‌ദീൻ, ഫാറൂഖ്, മുനീർ,മിൻസാർ, സംഷീര്‍,തമീം, റിസ്‌വാൻ, അർഷാദ് കന്യപ്പാടി, ശാക്കിർ, ജാബിർ, ഹമീദ്, ഇർഷാദ്, റിസ്‌വാൻ പി, നസീഫ്, എന്നിവർ സംബന്ധിച്ചു. ഷുക്കൂർ എസ്. എ സ്വാഗതവും മുസ്തഫ എ. കെ നന്ദിയും പറഞ്ഞു.

2023-2024 ലേക്ക് തെരഞ്ഞെടുത്ത പുതിയ കമ്മിറ്റി ഇങ്ങിനെ: പ്രസിഡന്റ്: മുഹമ്മദ് കുഞ്ഞി. വൈസ് പ്രസിഡന്റുമാർ: മൊയ്‌ദീൻ സി. എച്ച് , ഫാറൂഖ് കെ. ഇ . ജനറൽ സെക്രട്ടറി: ഷുക്കൂർ എസ്. എ . ജോയിന്റ് സെക്രട്ടറിമാർ:- മുസ്തഫ , മിൻസാർ . ട്രഷറർ :- സലാം കന്യപ്പാടി.
