കണ്ണൂരില്‍ ഒരേക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങള്‍ക്ക് തീപിടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്‌

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ ഒരേക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങള്‍ക്ക് തീപിടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്‌

കണ്ണൂര്‍ ജില്ലയില്‍ കടപ്പുറത്തെ കാറ്റാടി മരങ്ങള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പഴയങ്ങാടി മാട്ടൂല്‍ സൗത്ത് പുലിമുട്ടിന് സമീപമുള്ള കാറ്റാടി മരങ്ങള്‍ക്കാണ് തീപിടിച്ചത്. കടലാക്രമണം തടയുന്നതിന്‍റെ ഭാഗമായി വനംവകുപ്പ് അധികൃതര്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നട്ടുവളര്‍ത്തിയ ഒരു ഏക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങളാണ് തീപിടിച്ച് നശിച്ചത്.

സാമൂഹ്യ വിരുദ്ധരാണ് ഈ അതിക്രമങ്ങള്‍ക്ക് കാരണമെന്നാണ് നിഗമനം. പഴയങ്ങാടി പോലീസും പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

0Shares