എല്ലാ ബാധ്യതയും ഏറ്റെടുക്കും; സതീശന്‍ പാച്ചേനിക്ക് കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എല്ലാ ബാധ്യതയും ഏറ്റെടുക്കും; സതീശന്‍ പാച്ചേനിക്ക് കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും

കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.

‘സതീശൻ്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും.ആ കുടുംബത്തിൻ്റെ എല്ലാ ബാധ്യതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഏറ്റെടുക്കുമെന്ന്’ കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം പയ്യാമ്പലത്തിൽ നടന്നു. ഡി.സി.സി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം പതിനൊന്നരയോടെ വിലാപയാത്രയായായാണ് പയ്യാമ്പലത്തേക്ക് എത്തിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡി.സി.സി ഓഫീസിലും എത്തിയത്.

0Shares