കന്നട ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠനത്തിന് അവസരമൊരുക്കണം: എം.സി.ഖമറുദ്ധീൻ എം.എൽ.എ

  • Post category:local news
  • Reading time:1 min read
You are currently viewing കന്നട ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠനത്തിന് അവസരമൊരുക്കണം: എം.സി.ഖമറുദ്ധീൻ എം.എൽ.എ

കാസർകോട്: കോവിഡ് 19 യുടെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ കന്നട വിഭാഗം വിദ്യാർത്ഥികൾക്ക് അവസര മൊരുക്കാത്ത സർക്കാറിന്‍റെ നിലപാട് പ്രതിഷേധാർഹ മാണെന്നും, ഭാഷാന്യൂന പക്ഷങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണ മെന്നും, ഓൺലൈൻ പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യം ഉറപ്പു വരുത്തണമെന്നും എം.സി. ഖമറുദ്ധീൻ എം.എൽ.എ. സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

കന്നട ഭാഷാ ന്യൂനപക്ഷങ്ങൾ മാത്രം പഠിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മഞ്ചേശ്വരം മണ്ഡലത്തിലുണ്ട്. മലയാളം മീഡിയത്തിന് സ്ഥാപനങ്ങളില്ലാത്ത പഞ്ചായത്തുമുണ്ട്. ജില്ലയിൽ മറ്റു നിരവധി മേഖലകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിൽ കഴിയുകയാണ്. ഇക്കാര്യം സർക്കാറിന്‍റെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും ഖമറുദ്ധീൻ പറഞ്ഞു.

0Shares