വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി

കാസർകോട്: ജില്ല വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യവസായ ഉത്പ്പന്ന പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി. കേരള ചെറുകിട വ്യവസായ അസോസിയേഷൻ്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് വ്യാപര ഭവന് സമീപം ലുലു കോംപ്ലക്സിനടുത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ മുഖ്യാതിഥിയായി. കെ.എസ്എസ്ഐ പി.വി.രവീന്ദ്രന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കുസുമം ഹെഗ്ഡെ എന്നിവര്‍ സംസാരിച്ചു.

ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ സ്വാഗതവും ജില്ലാ വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി.സജീര്‍ നന്ദിയും പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംഭരങ്ങളുടെ ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭ്യമാകും.

0Shares