മൊഗ്രാല്‍ പുഴയുടെ തീരങ്ങളില്‍ ഇനി കണ്ടല്‍ വസന്തം; പുഴയെ ഇനി കണ്ടല്‍ പൊതിഞ്ഞ് സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ അഡ്വ.സമീറ ഫൈസല്‍

  • Post category:local news
  • Reading time:1 min read
You are currently viewing മൊഗ്രാല്‍ പുഴയുടെ തീരങ്ങളില്‍ ഇനി കണ്ടല്‍ വസന്തം; പുഴയെ ഇനി കണ്ടല്‍ പൊതിഞ്ഞ് സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ അഡ്വ.സമീറ ഫൈസല്‍

കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുഴയുടെ തീരത്ത് കണ്ടല്‍വത്ക്കരണം നടപ്പിലാക്കി. ഇനി മൊഗ്രാല്‍ പുഴയില്‍ കണ്ടല്‍ വസന്തം. മൊഗ്രാല്‍ പുഴയുടെ തീരത്ത് ഗ്രാമപഞ്ചായത്തിൻ്റെ 2021- 22 പദ്ധതിയുടെ ഭാഗമായി കണ്ടല്‍ ചെടി നട്ടു പിടിപ്പിക്കുന്ന പദ്ധതി പ്രസിഡന്റ് അഡ്വക്കേറ്റ് സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസര്‍ എസ്.എസ് സജുവിൻ്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ദിവാകരന്‍ കടിഞ്ഞിമൂല കണ്ടലിനെക്കുറിച്ച് വിവരിച്ചു. കൃഷി വകുപ്പ്, ജീവനം- നീലേശ്വരം, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എന്‍.എസ്എസ് യൂണിറ്റ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവരോടൊപ്പം പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും കൂടി ചേര്‍ന്നപ്പോള്‍ അതൊരുത്സവമായി.

പദ്ധതിയുടെ ഭാഗമായി പ്രാന്തന്‍ കണ്ടല്‍ ജനത്തില്‍പ്പെട്ട 3000 കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ചു. ഒരു കിലോമീറ്ററോളം നീളത്തില്‍ മൊഗ്രാല്‍ പുഴയെ ഇനി കണ്ടല്‍ പൊതിഞ്ഞ് സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ അഡ്വ.സമീറ ഫൈസല്‍ പറഞ്ഞു.

0Shares