
സി.പി.ഐ നേതാവ് കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇരുവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഭഗത് സിങ് പ്രതിമയിൽ പുഷ്പാർച്ചനയ്ക്കായി രാഹുലിനൊപ്പം കനയ്യയും ജിഗ്‌നേഷും എത്തി. ബിഹാർ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് കനയ്യയുടെ കൂടുമാറ്റത്തിന് കാരണം. എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാർത്ത സമ്മേളനത്തിൽ എന്തുകൊണ്ട് സി.പി.ഐ വിട്ടു എന്ന് കനയ്യ വ്യക്തമാക്കും.
ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്‌നേഷ് മേവാനിയും പാർട്ടിയുടെ ഭാഗമായി. എന്നാൽ മേവാനി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്നത് പിന്നീടായിരിക്കും. ദലിത് നേതാവായ മേവാനിയുടെ സാന്നിധ്യം യു.പി തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.
