രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു,വി. മുരളീധരന്‍റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്ന് കാനം

  • Post category:news
  • Reading time:1 min read
You are currently viewing രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു,വി. മുരളീധരന്‍റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്ന് കാനം

കേന്ദ്രസർക്കാർ രാഷ്ട്രീയപ്രേരിതമായി ഏജന്‍സികളെ ഉപയോഗിക്കുന്നെന്നും സംസ്ഥാനസര്‍ക്കാരിന്‍റെ അറിവോടെയല്ലാതെ സി.ബി.ഐ അന്വേഷണം പാടില്ലെന്നും കാനം രാജേന്ദ്രന്‍. കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ കുടുംബസ്വത്തല്ല സി.ബി.ഐ. രാജ്യത്തിന്‍റെ അന്വേഷണ ഏജൻസിയാണ്.

സി.ബി.ഐ അന്വേഷണം നടത്തുന്നെങ്കിൽ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരേയും വേണ്ടതല്ലേ. കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിൽ വിചാരണക്ക് സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല. വിചാരണ ചെയ്യണമെങ്കിൽ സർക്കാരിനു കൂടി പൂർണബോധ്യമുണ്ടാകണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.

0Shares