ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത സംഭവം; എല്ലാ പ്രതികളും പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത സംഭവം; എല്ലാ പ്രതികളും പിടിയില്‍

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത് ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതികളിലൊരാളായ നൗഫൽ പിടിയിൽ. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. നൗഫലിന്‍റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

കേസിലെ ആറ് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫല്‍ ഒളിവിലായിരുന്നു. അതേസമയം, ഇന്നലെ റിമാന്‍റ് ചെയ്ത ആറ് പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.

0Shares