കെ. ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ചാരനെ പോലെ; ജലീൽ പാകിസ്ഥാനില്‍ പോകട്ടെ: കെ. സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing കെ. ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ചാരനെ പോലെ; ജലീൽ പാകിസ്ഥാനില്‍ പോകട്ടെ: കെ. സുരേന്ദ്രന്‍

കെ. ടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിൻ്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യദ്രോഹക്കുറ്റമാണ് ജലീല്‍ ചെയ്തിരിക്കുന്നത്. തികഞ്ഞ രാജ്യദ്രോഹനിലാപാടാണ് ജലീലിന്റേതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാകിസ്ഥാനുവേണ്ടിയാണ് ജലീല്‍ സംസാരിക്കുന്നത്. പാകിസ്ഥാന്‍ ചാരനെ പോലായാണ് ആ വാക്കുകള്‍ പുറത്തുവന്നത്.

ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള്‍ പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് രാജ്യത്ത് ജീവിക്കാന്‍ കഴിയുക. ചോറ് ഇങ്ങും കൂറ് ആങ്ങുമായി നടക്കുന്ന അളുകള്‍ ഇപ്പോഴുമുണ്ട്. അതില്‍ പ്രധാനിയാണ് ജലീലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലീല്‍ നിയമനടപടി നേരിടണം എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. പരാമര്‍ശത്തില്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജലീല്‍ മലയാളികളെ ആകെ അപമാനിച്ചിരിക്കുകയാണ്. ജലീലിൻ്റെത് നാക്കുപിഴയല്ലെന്നും ഇത് എഴുതി തയ്യാറാക്കി പറഞ്ഞതാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

0Shares