നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട; കൈകൂപ്പി സഹായിക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ കെ. സുധാകരൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട; കൈകൂപ്പി സഹായിക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ കെ. സുധാകരൻ

കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിൽ വൈകാരിക പ്രസംഗവുമായി അധ്യക്ഷൻ കെ. സുധാകരൻ. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട, കൈകൂപ്പി സഹായിക്കണമെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ സുധാകരൻ അഭ്യർത്ഥിച്ചു. എക്സിക്യൂട്ടീവ് യോഗത്തിൽ പുനഃസംഘടനാ നടപടികൾ വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അതിൽ ഗ്രൂപ്പ് നേതാക്കൾക്കും പങ്കുണ്ടെന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് അധ്യക്ഷൻ വികാരഭരിതനായത്. യോഗം തുടങ്ങിയപ്പോൾ തന്നെ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തുന്നവർക്കെതിരെയും വിമർശനമുണ്ടായി.

ഇത് സംബന്ധിച്ചായിരുന്നു സുധാകരൻ്റെ പ്രതികരണം. ഇതിനിടെ, പാർട്ടിയിലെ അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പാർട്ടിയിൽ എന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അരിക്കൊമ്പൻമാരുണ്ട്. അവരെ പിടിച്ചുകെട്ടാൻ നേതൃത്വത്തിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

0Shares