കെ. സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനും; നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കെ. സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനും; നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സുധാകരൻ്റെ ഫ്ളാറ്റിലായിരുന്നു കൂടിക്കാഴ്ച. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

സോണിയ ഗാന്ധിയുടെ നിർദേശം എല്ലാ പ്രവർത്തകർക്കും ബാധകമാണ്. കെ. സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെയാണ് പ്രതിപക്ഷ സഖ്യത്തെകുറിച്ചുള്ള സി.പി.ഐ.എം നിബന്ധനയെന്നാണ് കെ. സുധാകരൻ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്.

കോൺഗ്രസിൻ്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യവും നിർദേശിക്കാൻ സി.പി.ഐ.എം വളർന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ‘തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി തുടങ്ങിയ കക്ഷികൾ കോൺഗ്രസ് പ്രതിപക്ഷ സഖ്യം നയിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി വിരുദ്ധ സഖ്യത്തിൽ ഉൾപ്പെടാതിരിക്കാനാണ് സി.പി.ഐ.എം നേതാക്കളായ കോടിയേരിയും എസ്.ആർ.പിയും നിബന്ധനകൾ മുന്നോട്ട് വെക്കുന്നത്,’ സുധാകരൻ പറഞ്ഞു.

0Shares