
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് ഇ.ഡി നോട്ടീസ്. അടുത്തയാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഐ.ജി ലക്ഷ്മണിനെയും റിട്ട. ഡി.ഐ.ജി സുരേന്ദ്രനെയും ഇ.ഡി ചോദ്യം ചെയ്യും.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സുധാകരനെ ഇ.ഡി വേട്ടയാടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
കേന്ദ്ര ഏജൻസികളെല്ലാം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആയുധമാണ്. ഇതുവരെ ഒരു നേതാവിനെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും കെ.സി വേണുഗോപാൽ വയനാട് പറഞ്ഞു.
