കെ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറും; രൂക്ഷ വിമര്‍ശനവുമായി എം. വി ജയരാജൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കെ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറും; രൂക്ഷ വിമര്‍ശനവുമായി എം. വി ജയരാജൻ

കെ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. താൻ ബി.ജെ.പിയിലേക്ക് പോകുമെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്. കോൺഗ്രസിന് ഭാവിയില്ലെന്ന് കരുതിയാവും സുധാകരൻ ഇങ്ങനെ ചെയ്യുന്നതെന്നും ബി.ജെ.പിയുമായുള്ള വിലപേശൽ ആണോ എന്ന് സംശയിക്കുന്നുവെന്നും എം. വി ജയരാജൻ പറഞ്ഞു.

തലശ്ശേരി കലാപകാലത്ത് ആര്‍.എസ്എസ്, പള്ളി പൊളിക്കുന്നതിനെ തടഞ്ഞത് സി.പി.എം പ്രവർത്തകരാണെന്ന് പറഞ്ഞ എം. വി ജയരാജൻ, ഇ. പി ജയരാജനെ കൊല്ലാൻ സുധാകരൻ അയച്ചത് ആര്‍എസ്എസുകാരെയാണെന്നും ആരോപിച്ചു.

2019 ൽ സുധാകരൻ കണ്ണൂരിൽ സമരം തുടങ്ങിയപ്പോൾ വത്സൻ തിലങ്കേരി വന്ന് അഭിവാദ്യം ചെയ്തിരുന്നു. സുധാകരൻ്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം.വി ജയരാജൻ വിമര്‍ശിച്ചു.

0Shares