
കാസർകോട് : നിരവധി പേർക്ക് ഭൂമിയും കിടപ്പാടം നഷ്ടപ്പെടുകയും പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുകയും വൻ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യുന്ന കെ റെയിൽ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ യുവജന പ്രതിഷേധമിരമ്പി.

ജലപീരങ്കിയുപയോഗിച്ചാണ് പോലിസ് മാർച്ചിനെ നേരിട്ടത്. ജില്ലയിൽ കിടപ്പാടത്തിന് മുകളിൽ കെ റെയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ യൂത്ത് ലീഗ് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

പ്രതീകാത്മകമായ അതിരടയാള കല്ല് പ്രതിഷേധക്കാർ കളക്ട്രേറ്റ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.

ലീഗ് മണ്ഡലം ജന സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗളായ ടി. ഡി കബീർ , യൂസഫ് ഉളുവാർ, ജില്ലാ യൂത്ത് ലീഗ് ഭാരാവാഹികളായ ഷാനവാസ് പള്ളിക്കര , ശിഹാബ് മാസ്റ്റർ, എം. എ നജീബ്, ഹാരിസ് തായൽ, ഹാരിസ് അങ്കക്കളരി , ബാത്തിഷ പൊവ്വൽ, ഷംസുദ്ധീൻ ആവിയിൽ, നൗഷാദ് കാഞ്ഞങ്കാട്, റഹ്മാൻ ഗോൾഡൻ, നൂറുദ്ധീൻ ബെളിഞ്ചം, എം. പി ഖാലിദ്, റൗഫ് ബാവിക്കര,നദീർ കൊതിക്കാൽ, ടി. എസ് നജീബ്,ഹാരിസ് ബെദിര,കാദർ ആലൂർ, റമീസ് ആറങ്ങാടി,സലീൽ പടന്ന, ഇർഷാദ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി.

