നടക്കുന്നത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടി; കെ റെയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല: ഇ. ശ്രീധരൻ

  • Post category:news
  • Reading time:1 min read
You are currently viewing നടക്കുന്നത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടി; കെ റെയിൽ  സാമൂഹിക ആഘാതപഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല: ഇ. ശ്രീധരൻ

സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മെട്രോ മാൻ ഇ.ശ്രീധരൻ. പദ്ധതിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനു വേണ്ടി പൊലീസിനെ ഉപയോഗിക്കുന്നതും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടിയാണ്. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാൾക്ക് മർക്കടമുഷ്ടി പാടില്ല. സാമൂഹിക ആഘാത പഠനം നടത്താമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല. സ്ഥലമേറ്റെടുക്കാൻ വേണ്ടി കല്ലിടൽ ദുരുദ്ദേശ്യത്തോടെ നടത്തുന്നതാണ്.

എൻ്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. പദ്ധതിയെ ആര് എതിർത്താലും അതിനെ സ്വാഗതം ചെയ്യും. പദ്ധതിക്ക് 95,000 കോടി രൂപേയാളം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

0Shares