ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന രീതിയില്‍ വ്യാജ വോയിസ് മെസേജുകള്‍; കെ. എന്‍. എ ഖാദര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന രീതിയില്‍ വ്യാജ വോയിസ് മെസേജുകള്‍; കെ. എന്‍. എ ഖാദര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

തനിക്കെതിരെ സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം നടത്തുന്നു എന്ന ആരോപണവുമായി മുന്‍ എം.എല്‍.എ കെ. എന്‍. എ ഖാദര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്‍റെ പേരില്‍ വ്യാജ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ. എന്‍. എ ഖാദര്‍ പരാതിയില്‍ പറയുന്നു.

തന്‍റെ ശബ്ദത്തില്‍ തന്നെ ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നതാണ് ഈ സന്ദേശങ്ങള്‍ ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെയും ഷെയര്‍ ചെയ്ത ആളുടെയും നമ്പര്‍ കാണത്തക്കവിധം സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പരാതി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ. എന്‍. എ ഖാദര്‍ പരാതിയില്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

0Shares