
തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ ഗവർണറെ തടഞ്ഞ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമവാഴ്‌ചയെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.

ഗവർണർക്കെതിരെ നടന്നത് ആസൂത്രിമായ ആക്രമണമാണ്. ഐ.പി.സി പ്രകാരം ഗവർണറെ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സതീശൻ മന്ത്രിസഭയിൽ അംഗമാകുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രന്‍ പരഹിസിച്ചു. വി.ഡി സതീശൻ സ്വയം പരിഹാസ്യനാകുന്നുവെന്ന് വിമർശിക്കുകയും ചെയ്തു.
