വൃക്കകൾ തകരാറിലായ മാധ്യമ പ്രവർത്തകൻ ചികിത്സാ സഹായം തേടുന്നു; കരുണയുള്ളവർ സഹായിച്ചാൽ അബ്‌ദുള്ളയ്‌ക്കും ഒരു ജീവിതം ഉണ്ടാകും, പ്രതീക്ഷയോടെ കുടുംബം

  • Post category:local news / news
  • Reading time:1 min read
You are currently viewing വൃക്കകൾ തകരാറിലായ മാധ്യമ പ്രവർത്തകൻ ചികിത്സാ സഹായം തേടുന്നു; കരുണയുള്ളവർ സഹായിച്ചാൽ അബ്‌ദുള്ളയ്‌ക്കും ഒരു ജീവിതം ഉണ്ടാകും, പ്രതീക്ഷയോടെ കുടുംബം

കുമ്പള / കാസർകോട്: മാധ്യമ പ്രവർത്തന രംഗത്ത് കർമനിരതനായിരുന്ന കാരവൽ അബ്‌ദുള്ള വൃക്ക രോഗബാധിതനായി ചികിത്സയിലാണ്. ഇരുവൃക്കകളും ചുരുങ്ങി വരുന്ന അപൂർവ രോഗത്തിന് ഇരയായ അദേഹം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.

ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ എത്രയും വേഗം വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഭീമമായ തുക ചെലവ് വരുന്ന ഈ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനാവാതെ അബ്‌ദുള്ളയും കുടുംബവും വിഷമിക്കുകയാണ്.

നല്ലവരായവരുടെ സഹായമുണ്ടാകും എന്നാണ് നിസ്സഹായതയിലും കുടുംബത്തിൻ്റെ പ്രതീക്ഷ. ഈ കാര്യത്തിൽ സഹായിക്കാനായി അബ്‌ദുള്ള ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

എ.കെ.എം അഷ്റഫ് എം.എൽ.എ ചെയർമാനായും, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള വർക്കിങ് ചെയർമാനായും, മാധ്യമ പ്രവർത്തകൻ സുരേന്ദ്രൻ ചീമേനി കൺവീനറായും, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ് ട്രഷററും ആയുമുള്ള ചികിത്സാ സഹായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, കുമ്പള ബദർ ജുമാ മസ്‌ജിദ്‌ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്.

സഹായം നൽകേണ്ട ബാങ്കിൻ്റെ വിവരം ഇതാണ്:

കാനറ ബാങ്ക് കുമ്പള
അക്കൗണ്ട് നമ്പർ:

110179038769
IFSC: CNRB0014206

ഗൂഗിൾ പേ / ഫോൺ പേ
8590 216232
9947188385

0Shares