സി.എച്ച്. സെൻ്ററിന് ധന സഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ സഹ പ്രവർത്തകർക്ക് സ്നേഹ സമ്മാനവും കൈമാറി ജിദ്ദ കെ. എം.സി.സി

  • Post category:local news
  • Reading time:1 min read
You are currently viewing സി.എച്ച്. സെൻ്ററിന് ധന സഹായവും  കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ സഹ പ്രവർത്തകർക്ക് സ്നേഹ സമ്മാനവും കൈമാറി ജിദ്ദ കെ. എം.സി.സി

കാസർകോട് : ജിദ്ദ കെ. എം.സി.സി സെൻട്രൽ കമ്മിറ്റി കാസർകോട് സി.എച്ച്. സെൻ്ററിന് അനുവദിച്ച ധന സഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയസഹപ്രവർത്തകർക്കുള്ള സ്നേഹ സമ്മാനവും കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ട്രഷറർ അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.

കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ. എം അഷ്റഫ് എം.എൽ. എ, യഹിയ തളങ്കര നിസാർ തളങ്കര, എം.സി ഖമറുദ്ധീൻ, വി.പി. അബ്ദുൾ ഖാദർ, പി.എം.മുനീർ ഹാജി, കരീം കോളിയാട്, എ.എം.കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അഷ്റഫ് എടനീർ, സഹീർ ആസിഫ്, എ.അഹ്മദ് ഹാജി , എ.പി ഉമ്മർ, സി.എ അബ്ദുല്ല കുഞ്ഞി,കെ.ബി. കുഞ്ഞാമു,എം.എ. നജീബ്, എരിയാൽ മുഹമ്മദ് കുഞ്ഞി, ജാഫർ എരിയാൽ, മുഹമ്മദലി ഹൊസ്സങ്കടി, ജലീൽ ചെർക്കള, ബഷീർ ചിത്താരി, മൊയ്തു ചെർക്കളം, കുഞ്ഞാമു ചെർക്കള, നസീർ പെരുമ്പള, നസീർ ചുക്ക് , അബ്ദു പെർള, ഹാരിസ് മൊഗ്രാൽ ,മജീദ് പട്ട്ള , സക്കീർ ചേരങ്കൈ, ശംസു മാസ്കോ എന്നിവർ പ്രസംഗിച്ചു.

0Shares