നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാർ ജെ.ഡി.എസ് സ്ഥാനാർത്ഥിയാകും.

തിരുവല്ലയിൽ മാത്യു ടി. തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും അങ്കമാലിയിൽ ജോസ് തെറ്റയിലും മത്സരിക്കും. രണ്ട് ദിവസം മുൻപ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെന്ററി ബോർഡ് ശുപാർശ ജെ.ഡി.എസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിട്ടിരുന്നു.

തുടർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽകിക്കൊണ്ട് ഇന്ന് ദേവഗൗഡ സംസ്ഥാന ഘടകത്തിന് കത്തയക്കുകയായിരുന്നു.

0Shares