ജപ്പാൻ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. പടിഞ്ഞാറൻ ജാപ്പനീസ് നഗരമായ നരയിൽ ഒരു പ്രസംഗം നടത്തുന്നതിനിടെ ഷിൻസോ ആബെയ്ക്ക് വെടിയേറ്റിരുന്നു. ജപ്പാനിൽ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആബെയുടെ നില ഗുരുതരമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മരണവാർത്ത ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ഷിൻസോ ആബെ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു
- Post published:08/07/2022
- Post category:news
- Reading time:1 min read
You Might Also Like
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലെന്ന് ഇനി ആരും പറയരുത്; ചെന്നിത്തലയുടെ പഴ്സണല്‍ സ്റ്റാഫില്‍ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തിക കൂടി അനുവദിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം; കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി