
ട്വിറ്റര്‍ അവരുടെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നു. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവ പ്രത്യേക രാജ്യങ്ങളായാണ് ട്വിറ്റര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കേന്ദ്രവുമായി ഇടയുന്നതിനിടെയാണ് ബ്ലോഗിംഗ് പ്ലാറ്റ്ഫോം ഇന്ത്യയുടെ വികലമായ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ട് വീണ്ടും വിവാദത്തിലാകുന്നത്. ട്വിറററിന്‍റെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് ദൃശ്യമാകുന്നത്.

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്ത് നിന്ന് വേര്‍പെടുത്തിയതായി കാണിക്കുന്നു. ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്.
ജമ്മു കാശ്മീരിലെ “ലേ” ട്വിറ്റര്‍ നേരത്തേ അടയാളപ്പെടുത്തിയത് ചൈനയുടെ ഭാഗമായാണ്. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെതിരെ കടുത്ത എതിര്‍പ്പ് അറിയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സിഇഒയ്ക്ക് കത്തെഴുതിയിരുന്നു. അന്ന് ഏറെ പ്രതിഷേധം ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്.
