
ദേളി/ കാസർകോട് : ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയക്ക് അടുത്ത മൂന്ന് വർഷത്തേക്കുള്ള സാരഥികളെ തെരെഞ്ഞെടുത്തു. സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ പ്രസിഡന്റ്, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ ജനറൽ സെക്രട്ടറി, കല്ലട്ര മാഹിൻ ഹാജി ട്രഷറർ.

മറ്റ് ഭാരവാഹികൾ: കെ. പി അബൂബക്കർ മുസ്ലിയാർ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ(വൈസ് പ്രസിഡന്റ്), എ. പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്(വർക്കിംഗ് സെക്രട്ടറി), കെ.പി ഹുസൈൻ സഅദി കെ. സി റോഡ്, സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം(സെക്രട്ടറിമാർ).
സെക്രട്ടറിയേറ്റ് അംഗങ്ങളായി ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, എം. എ അബ്ദുൽ വഹാബ്, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുൽ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂർ എന്നിവരെയും തെരെഞ്ഞെടുത്തു.

പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം കെ. പി അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, യൂസുഫ് ഹാജി പെരുമ്പ, അബ്ദുൽ ഹകീം സഅദി, പി. കെ അലിക്കുഞ്ഞി ദാരിമി, സുലൈമാൻ കരിവെള്ളൂർ, അബ്ദുല്ലക്കുട്ടി ബാഖവി, പനാമ മുസ്തഫ ഹാജി, കന്തൽ സൂപ്പി മദനി, അബൂബക്കർ ഹാജി ബേവിഞ്ച, അബ്ദുറഹ്‌മാൻ അഹ്‌സനി, കെ. മുഹമ്മദ് മിസ്ബാഹി, മൂസ സഖാഫി കളത്തൂർ, ഹനീഫ് പാനൂർ, അലി മൊഗ്രാൽ, റഫീഖ് സഅദി ദേലംപാടി, ഇസ്മാഈൽ സഅദി പാറപ്പള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പ്രവർത്തന പദ്ധതിയും അക്കൗണ്ടന്റ് അബ്ദുർറഹ്‌മാൻ കല്ലായി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ. പി ഹുസൈൻ സഅദി കെ. സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി നന്ദിയും പറഞ്ഞു.
