ഒരു വാഹനവും കടത്തിവിടില്ല; ഇട്ടമ്മൽ – പൊയ്യക്കര റോഡ് പ്രവർത്തിയുടെ ഭാഗമായി പൂർണമായും അടച്ചിടുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ഒരു വാഹനവും കടത്തിവിടില്ല;  ഇട്ടമ്മൽ – പൊയ്യക്കര റോഡ് പ്രവർത്തിയുടെ ഭാഗമായി പൂർണമായും അടച്ചിടുന്നു

അജാനൂർ/ കാസർകോട് :- ഇട്ടമ്മൽ – പൊയ്യക്കര റോഡ് പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഞായറാഴ്ച മുതൽ ( ഏപ്രിൽ 10 ) മെക്കാർഡം ടാറിംഗ് പ്രവർത്തി ആരംഭിക്കുകയാണ്.

അതിനാൽ റോഡ് പൂർണമായും അടച്ചിടും. ഒരു വാഹനവും കടത്തിവിടില്ല. ടാറിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അഭ്യർത്ഥിച്ചു.

0Shares