ഒരുവര്‍ഷത്തിനിടെ വാഹനാപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവന്‍; അപകടം തുടര്‍ക്കഥ ആവാനുള്ള കാരണം പഠന വിധേയമാക്കണമെന്ന് ആവശ്യം

  • Post category:local news / news
  • Reading time:1 min read
You are currently viewing ഒരുവര്‍ഷത്തിനിടെ വാഹനാപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവന്‍; അപകടം തുടര്‍ക്കഥ ആവാനുള്ള കാരണം പഠന വിധേയമാക്കണമെന്ന് ആവശ്യം

പൊവ്വല്‍ / കാസർകോട്: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പൊവ്വല്‍- ശാന്തിനഗര്‍ മേഖല അപകടത്തുരുത്തായി മാറുന്നു. അപകടം തുടര്‍ക്കഥയാവാനുള്ള കാരണം പഠന വിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നിരവധി അപകടങ്ങളാണുണ്ടായത്. വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്.

പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപമുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ 43കാരന്‍ കരുണാകര റൈയും പൊവ്വലില്‍ ബൈക്ക് അപകടത്തില്‍ 35കാരന്‍ അഷ്‌റഫും ബെഞ്ച് കോര്‍ട്ടിനടുത്തുണ്ടായ ബൈക്ക് അപകടത്തില്‍ 44കാരന്‍ വിജയനും ശാന്തി നഗറിലെ സ്‌കൂട്ടര്‍ അപകടത്തില്‍ 24കാരി ഹണി അബ്രഹാമുംമരിച്ചു.

ഏറ്റവും ഒടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ 23കാരന്‍ അഖിലുമാണ് മരണപ്പെട്ടത്. മാരകമായി പരിക്കേറ്റ് ദുരിതത്തില്‍ കഴിയുന്ന നിരവധി പേരുമുണ്ട്.

ചെര്‍ക്കള- ജാല്‍സൂര്‍ റോഡിലെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാവാനുള്ള കാരണം പഠന വിധേയമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ മതിയായ സ്ഥല സൗകര്യമുള്ള ഈ മേഖലകളില്‍ പരമാവധി വളവുകള്‍ ഒഴിവാക്കി വീതി കൂട്ടി ശാസ്ത്രീയമായ തരത്തില്‍ റോഡ് വികസനം സാധ്യമാക്കണമെന്നും ആവശ്യമുണ്ട്.

0Shares