
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാൻ അനുവാദം നൽകാത്തത്തിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു. വിഷയം പാർലമെൻ്റല്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു.

അതേസമയം ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു.ഇ.കെ സുന്നി വിഭാഗം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്. വെള്ളിയാഴ്ചയിലെ ജുമഅ നമസ്കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും മറ്റ് എ.പി സുന്നി നേതാക്കളും മുഖ്യമന്ത്രിക്ക് കത്തയച്ചു. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനയ്ക്ക് അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെ. എൻ. എം സംസ്ഥാന പ്രസിഡണ്ട് മദനി പറഞ്ഞു.
സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു. ഇ. കെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി അടക്കമുള്ളവർ പ്രതിഷേധമറിയിച്ച് രംഗത്തെത്തി.
