പാലസ്തീനെതിരെ ഇസ്രയേലിന്‍റെ ലേസര്‍ യുദ്ധം സത്യമോ?; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നിലെ വാസ്തവം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing പാലസ്തീനെതിരെ ഇസ്രയേലിന്‍റെ ലേസര്‍ യുദ്ധം സത്യമോ?;  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നിലെ വാസ്തവം ഇതാണ്

ഇസ്രയേല്‍ -പലസ്തീന്‍ സങ്കര്‍ഷം ഒത്തുതീര്‍പ്പാക്കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. പലസ്തീനുവേണ്ടി തങ്ങളെ നേരിടാനെത്തിയ രാജ്യങ്ങളെ ഇസ്രയേല്‍ നേരിട്ടത് ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണെന്ന വാദവുമായി പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റാണ്. ലേസര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇസ്രയേല്‍ നടത്തിയ യുദ്ധത്തിന്‍റെ വീഡിയോ അല്ല ഫേസ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് ടൂള്‍കിറ്റിന്‍റെ സഹായത്തോടെ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ സമാനമായ വീഡിയോകള്‍ കണ്ടെത്താനായി. ഇതില്‍ നിന്നും ആനിമേഷന്‍ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് മനസിലാക്കാനായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇത് ARMA 3 എന്ന വീഡിയോ ഗെയിം ആണെന്ന് വ്യക്തമായി.

STEAM ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ് ഫോമിലൂടെ ബൊഹീമിയ ഇന്ററാക്റ്റീവ് എന്ന കമ്പനിയാണ് മിലിട്ടറി ടാക്റ്റിക്കല്‍ ഷൂട്ടര്‍ വീഡിയോ ഗെയിമായ ARMA 3 പുറത്തിറക്കുന്നത്. ഈ ആനിമേഷന്‍ വീഡിയോകളുടെ ദൃശ്യങ്ങള്‍ യുട്യൂബില്‍ നിന്ന് കണ്ടെത്താനായി. 2020 ഒക്ടോബര്‍ 9ന് ലോഗ് ബുക്ക് ഇന്‍ഫോ എന്ന യുട്യൂബ് പേജില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടിട്ടുള്ളത്.

ഇതുകൂടാതെ കംപെയേര്‍ഡ് കംപാരിസണ്‍ എന്ന പേജിലും Rei sa ionji എന്ന പേജിലും ARMA3 വീഡിയോകള്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടത്തിന്‍റെ പശ്ചത്തലത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ഈ പേജുകളില്‍ കമെന്റ് ചെയ്തിരുന്നതായും കാണാന്‍ കഴിഞ്ഞു.

അതേസമയം, ഇസ്രയേല്‍, അയണ്‍ ഡോം ഉപയോഗിക്കുന്നതിന്‍റെ വാര്‍ത്ത വീഡിയോ സഹിതം ബി.ബി.സി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളല്ല യഥാര്‍ഥ ദൃശ്യങ്ങളെന്ന് ഈ വാര്‍ത്തയില്‍ നിന്ന് വ്യക്തമാകും.

0Shares