ഗൾഫ് രാജ്യങ്ങളിൽ യുദ്ധ ഭീതി തുടരുന്നുണ്ടെങ്കിലും മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളില്ല; ഇറാൻ ആക്രമിക്കുന്നത് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ മാത്രം.? ജഗ്രതയോടെ ഭരണകൂടം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:2 mins read
You are currently viewing ഗൾഫ് രാജ്യങ്ങളിൽ യുദ്ധ ഭീതി തുടരുന്നുണ്ടെങ്കിലും മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളില്ല; ഇറാൻ ആക്രമിക്കുന്നത് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ മാത്രം.? ജഗ്രതയോടെ ഭരണകൂടം; കൂടുതൽ അറിയാം..

ദുബായ്: ഗൾഫ് മേഖലയിലേക്ക് ഇറാൻ്റെ ആക്രമണം തുടരുന്നുണ്ടെങ്കിലും മലയാളികളടക്കമുള്ള പ്രവാസികളക്ക് വലിയ ബുദ്ധിമുട്ടുകളില്ല എന്നാണ് പ്രവാസികൾ അറിയിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയാണ് മിസൈലുകൾ എത്തുന്നത്. എന്നാൽ ഈ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്ത് തന്നെ തടയുകയാണ് ചെയ്യുന്നത്. പ്രതോരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് മിസൈലുകൾ നിർവീര്യമാക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടന അവശിഷ്ടങ്ങളാണ് ഭൂമിയിൽ പതിക്കുന്നത്. അങ്ങനെ പതിച്ച അവശിഷ്ട്ടങ്ങളിൽ നിന്നുമാണ് ദുബായ് അടക്കമുള്ള വന നഗരങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. അതിന് അപ്പുറം ജനവാസ മേഖലയിൽ ഇതുവരെ വലിയ ബുദ്ധിമുട്ടുകൾ ഇല്ല എന്നും പ്രവാസികൾ അറിയിക്കുന്നു. ഏറെ പ്രയാസം ഉണ്ടായത് വ്യോമ പാത അടച്ചതാണ്. പലരുടെയും യാത്ര മുടങ്ങിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതല്ലാതെ പ്രവാസലോകത്ത് ഭീകര ആശങ്ക ഇല്ല എന്നും പ്രവാസികൾ വ്യക്തമാക്കി.

എന്നാൽ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കുവൈത്ത്, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ, സൗദി അറേബിയ, എന്നീ രാജ്യങ്ങളിലും നിലവിൽ ആക്രമണം നടന്നിട്ടുണ്ട്. എന്നാൽ ഒമാനിൽ ഇതുവരെ ആശങ്ക ഇല്ല. ഇതിനുപുറമെ ഇറാഖ്, ജോർദാൻ, ലബനാൻ, സർപ്രൈസ്, അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലും ആക്രമണം നടന്നു എന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിൽ അമേരിക്കയുടെ ഒന്നിലധികം യുദ്ധവിമാനം തകർന്നു വീണിട്ടുണ്ട്. US വിമാനങ്ങൾ വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യു.എസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യു.എ.ഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി. ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാൻ്റെ ഡ്രോണുകൾ എത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക്
ശക്തമായ താകീത് നൽകിയിരിക്കുകയാണ് ജിസിസി രാഷ്ടങ്ങൾ. പ്രകോപനം തുടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ജി.സി.സി കൗൺസിൽ പ്രതികരിച്ചു.

അതേസമയം പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ മലയാളി വിദ്യാർത്ഥികളുടെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ മാറ്റി. അഞ്ചിന് നടക്കേണ്ടെ എസ്എസ്എൽസി പരീക്ഷയും 5,6,7 തിയ്യതികളിലെ ഹയർ സെക്കണ്ടറി പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. യുദ്ധം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന ഗൾഫിലെ പരീക്ഷാ കോർഡിനേറ്ററുടെ ശുപാർശ കണക്കിലെടുത്താണ് കേരള സർക്കാർ തീരുമാനം. എന്നാൽ കേരളത്തിലെ സ്കൂളുകളിൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഗൾഫിൽ പ്രത്യേക ചോദ്യപേപ്പർ വെച്ച് പിന്നീട് പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.

0Shares