പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഗൗരവത്തോടെ നിരീക്ഷിച്ച് ഇന്ത്യ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; ഒഴിപ്പിക്കൽ നടപടിക്കായി വ്യോമ സേനക്ക് സജ്ജമാക്കാൻ നിർദേശം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:2 mins read
You are currently viewing പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഗൗരവത്തോടെ നിരീക്ഷിച്ച് ഇന്ത്യ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; ഒഴിപ്പിക്കൽ നടപടിക്കായി വ്യോമ സേനക്ക് സജ്ജമാക്കാൻ നിർദേശം; കൂടുതൽ അറിയാം..

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഗൗരവത്തോടെ നിരീക്ഷിച്ച് ഇന്ത്യ. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കവും തുടർന്നുണ്ടായ സംഭവങ്ങളും ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഗൾഫ് നാടുകളിലുള്ള ഇന്ത്യക്കാർ സുരക്ഷിതർ എന്നാണ് പറയുന്നത്. എന്നാൽ യുദ്ധം തുടരുകയും അടിയന്തിര ഘട്ടം വരികയും ചെയ്താൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ആലോചനയും നടത്തിയിരിക്കുകയാണ് ഉന്നത സംഘം. ഇതിനായി പ്രധനമന്ത്രി ഉന്നതതല യോഗം വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി. വ്യോമ മാർഗം ഒഴിപ്പിക്കൽ നടപടിക്കായി വ്യോമ സേനക്ക് സജ്ജമാക്കാൻ നിർദേശം നാക്കിയതായാണ് സൂചന. ഏതു ഘട്ടവും തയ്യാറായിരിക്കാനാണ് നിർദേശം. അതേസമയം പശ്ചിമേഷ്യയിൽ സമാധനം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യൻ പ്രധന മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാമിനായിയെ കൊലപ്പെടുത്തിയ സംഭവം ഇന്ത്യയിലെ ഷിയ വിഭാഗക്കാരെ വേദനിപ്പിച്ചു. അവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഷിയ വിഭാഗത്തെ കൂടുതലുള്ള കാശ്മീരിൽ ജാഗ്രത തുടരുകയാണ്. അക്രമ ശക്തരാകാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്. അതിനിടെ ഷിയ പ്രവർത്തകരുടെ വികാരം മുതലെടുത്ത് ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയതായാണ് വിവരം. ആരാധനാലയങ്ങളിലും മതപരമായ ഒത്തുചേരലുകളിലും ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്. ഇറാൻ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകർ വിദ്വേഷം പടർത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. ക്രമസമാധാന നില തകരാതിരിക്കാൻ രഹസ്യാന്വേഷണ വിവരങ്ങൾ കൃത്യസമയത്ത് കൈമാറാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു.

അതേസമയം, ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉന്നതതല സുരക്ഷാ യോഗം ചേർന്ന് ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഷിയ-സുന്നി വിഭാഗങ്ങൾ സംയുക്തമായി അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. ബദ്ഗാം, പൂഞ്ച്, ബാരാമുള്ള എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. റമ്പാനിൽ ഡൊണാൾഡ് ട്രംപിൻ്റെ കോലം കത്തിച്ചു. കശ്മീരിൽ നാളെ ബന്ദിന് ആഹ്വാനമുണ്ട്. കാർഗിലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രതിഷേധ മാർച്ച് നടന്നു. ലഡാക്കിലെ ജനജീവിതം പ്രതിഷേധത്താൽ തടസ്സപ്പെട്ടിരിക്കുകയാണ്. ജന്തർ മന്തറിൽ ഷിയാ കൗൺസിലിൻ്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലായിരുന്നു കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്.

0Shares