പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള അഭിമുഖങ്ങൾ; യു.ഡി.എഫ് പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച്‌ ഫിറോസ്

  • Post category:news
  • Reading time:1 min read
You are currently viewing പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള അഭിമുഖങ്ങൾ; യു.ഡി.എഫ് പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച്‌ ഫിറോസ്

യു. ഡി.എഫിനെ തള്ളിപ്പറഞ്ഞിട്ടെല്ലെന്ന് തവനൂരിലെ സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള ഫിറോസിന്‍റെ അഭിമുഖങ്ങൾ ചില മാധ്യമങ്ങൾ നൽകിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യു.ഡി.എഫ് സംഘടനകൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ ഫിറോസ് വിശദീകരണം നൽകിയിരിക്കുന്നത്.

ഫിറോസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട യു.ഡി.എഫ് പ്രവർത്തകരെ. ഞാൻ ഏഷ്യാനെറ്റ്, 24ന്യൂസ് എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക് ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്.ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യു.ഡി.എഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്. ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്.

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ് നൽകിയത്. കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു.കേരളത്തിലെ എൽ. ഡി. എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ്..

തവനുരിലെ ജനങ്ങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു..തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും എം.എൽ.എ ആകണം എന്നൊന്നും ഇല്ല.. എന്‍റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യു.ഡി.എഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

0Shares