
കാസര്‍കോട്: വനിതാ ശിശു വികസന വകുപ്പ് , ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസര്‍കോടിന്‍റെ നേതൃത്വത്തിൽ റോസ് ആൻഡ് ഡയമണ്ട് ക്യാമ്പയിൻ 2021 എന്ന പേരിൽ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു . ജില്ലാ ഉപവിദ്യഭ്യാസ ഡയറക്ടർ കെ. വി പുഷ്പ , ജില്ലാ സമൂഹ്യ നീതി ഓഫിസർ ഷീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു സി, ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു പി, കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിത, ജില്ലാ ലേബർ ഓഫീസർ കേശവൻ എം, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫിസർ ഗീതാ കുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ , നീലേശ്വരം ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ ലൂസി. സി. ഡി എന്നിവർ സംസാരിച്ചു.

ജില്ലാ ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ സാഹ്‌നി.എസ്. എസ് സ്വാഗതവും , ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസ് സീനിയർ സൂപ്രണ്ട് ക്രിസ്റ്റി ഉതുപ്പ് നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടിക്കുശേഷം ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ അഭിഞ്ച ഹരീഷിന്‍റെ യോഗ പ്രദർശനം, പാരൻ്റിംഗ് ബോധവൽക്കരണ ക്ലാസ്സ്, ജില്ലാ വനിതാ സെല്ലിന്‍റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം, വിവിധ ഐ. സി. ഡി. എസ് പ്രോജക്ടുകളിലെ കലാകാരന്മാരുടെ പാട്ട്, സംഘഗാനം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ഒപ്പന, നടൻ പാട്ട് , ഗ്രൂപ്പ് ഡാൻസ്, തായ്ക്കൊണ്ട പ്രദർശനം, കുടുംബശ്രീ സ്റ്റാൾ തുടങ്ങിയ പരിപാടികളും, ഐ. സി. ഡി. എസ് പ്രോഗ്രാം ഓഫീസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ്, ജില്ലാ ലേബർ ഓഫീസ് ജില്ലാ കുടുംബശ്രീ മിഷൻ, പോലീസ് ഡിപ്പാർട്ട്മെൻറ്, വനിതാ സെൽ എന്നിവയുടെ സഹകരണത്തോടെ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ, നിയമ സഹായം, പോലീസ് സഹായം, കൗൺസിലിംഗ് സപ്പോർട്ട്, തൊഴിൽ പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കി.
