വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈറ്റുകളും സിഗ്നലുകളും ഘടിപ്പിച്ചാൽ കുടുങ്ങും; ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ നടപടി വരുന്നു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈറ്റുകളും സിഗ്നലുകളും ഘടിപ്പിച്ചാൽ കുടുങ്ങും; ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ നടപടി വരുന്നു

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈറ്റുകളും സിഗ്നലുകളും ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. യുട്യൂബിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത്തരത്തില്‍ പരിഷ്‌കരിച്ച വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടിയെടുക്കുമെന്ന് എസ് ശ്രീജിത്ത് പറഞ്ഞു.

മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മള്‍ട്ടി കളര്‍ എല്‍.ഇ.ഡി , ലേസര്‍, നിയോണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഇത് ബാധകമാണ്.

ശിക്ഷാ നടപടികള്‍ക്കു പുറമേ വാഹന ഉടമകളില്‍ നിന്നും 5,000 രൂപ പിഴയീടാക്കും. അതോടൊപ്പം ഓരോ മള്‍ട്ടി ലൈറ്റിനും ഫ്‌ലാഷിനും 5,000 രൂപ വീതവും പിഴ ചുമത്തും. പ്രൊട്ടോടൈപ്പ്- അംഗീകൃത ലൈറ്റുകള്‍ , ലൈറ്റ് സിഗ്നലിംഗ് ഉപകരണങ്ങള്‍, റിഫ്‌ലക്ടറുകള്‍ എന്നിവയ്ക്ക് പകരം മള്‍ട്ടി കളര്‍ എല്‍ഇഡി, ലേസര്‍ , നിയോണ്‍ ലൈറ്റുകള്‍, ഫ്‌ലാഷ് ലൈറ്റുകള്‍ തുടങ്ങിയവ വാഹനത്തില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

0Shares