ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റാഗ്രാം ഓഡിയോ റൂമുകൾ തുടങ്ങാനൊരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റാഗ്രാം ഓഡിയോ റൂമുകൾ തുടങ്ങാനൊരുങ്ങുന്നു

പുതിയതായി ജനങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോമാണ് ക്ലബ് ഹൗസ്. ട്രെൻഡിങ് ഓഡിയോ പ്ലാറ്റ്ഫോം എന്ന് പറയാം. എന്നാലിപ്പോൾ ക്ലബ് ​ഹൗസിന്​ വെല്ലുവിളിയുമായി എത്താനിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാമിലും ക്ലബ്​ഹൗസിന്​ സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ ആരംഭിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇൻസ്റ്റാഗ്രാം മാർച്ചിൽ തന്നെ നടത്തിയെന്നും വാർത്തകളുണ്ട്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുള്ള ഏതൊരാൾക്കും ഓഡിയോ റൂമുകൾ തുടങ്ങാനാകും. ക്ലബ്​ഹൗസിന്​ സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ .

പക്ഷെ പബ്ലിക്​ ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമില്‍ ഉണ്ടാകില്ല. ചാറ്റ് റൂമിന്‍റെ ഭാഗമാകാൻ ആരെയും ക്ഷണിക്കുവാൻ സാധിക്കും. പുതിയ ചാറ്റ് റൂമുമായി ഇൻസ്റ്റാഗ്രാം ഉടൻ തന്നെ എത്തിയേക്കും.

0Shares