
പുതുവർഷത്തിൽ രാജ്യത്തെ ജനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. 2022ൽ പ്രവേശിക്കുമ്പോൾ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാകും. സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
പുതുവത്സര ദിനത്തിൽ ബാങ്ക് എ.ടി.എം ഇടപാടുകളുടെ സേവന നിരക്കിൽ മാറ്റം വരും. സൗജന്യ ഇടപാടിന് ശേഷമുള്ള എല്ലാ ഇടപാടുകൾക്കും നാളെ മുതൽ 21 രൂപയും ജി.എസ്ടിയും നൽകണം.5 സൗജന്യ ഇടപാടുകളാണ് ഉപഭോക്താവിന് ലഭ്യമാവുക. ഇതിന് പുറത്താണ് ഇടപാടുകള്‍.മെട്രോ നഗരങ്ങളില്‍ മറ്റ് എടിഎമ്മില്‍ മൂന്ന് സൗജന്യ ഇടപാടുകളും, മറ്റ് നഗരങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. ശേഷമുള്ള ഇടപാടുകള്‍ക്ക് പണം നല്‍കേണ്ടിയും വരും.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും ഇനിമുതല്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടിവരും. നാല് തവണയില്‍ ഏറെ തവണ പിന്‍വലിച്ചാല്‍ തുകയുടെ അര ശതമാനം വീതം ഈടാക്കുമെന്നാണ് അറിയിപ്പ്.
ആദായ നികുതി റിട്ടേണ്‍ ജനുവരി ഒന്ന് മുതല്‍ പിഴ ഈടാക്കും. ബാങ്ക് ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിന് ഉത്തരവാദിത്വം. ഉത്തരവാദിത്ത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ആവില്ല.ജി.എസ്ടി കുടിശ്ശിക സംബന്ധിച്ച് കർശന പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ പോയി ശേഖരിക്കാനുള്ള അധികാരം. ഇത്തരമൊരു പരിശോധന എങ്ങനെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
രാജ്യത്ത് വാഹന വിപണയിലും വിലക്കയറ്റം ഉണ്ടാവും. ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ശതമാനത്തോളം വില ഉയരുമെന്നാണ് വിലയിരുത്തല്‍. ഓൺലൈൻ ഭക്ഷണത്തിനുള്ള പുതിയ നികുതി നിർദേശവും നിലവിൽ വരും. ഭക്ഷണത്തിന് ഈടാക്കുന്ന നികുതി ഇനി വിതരണ കമ്പനി നേരിട്ട് ഈടാക്കും.
തുണിത്തരങ്ങളുടെയും ചെരുപ്പിൻ്റെയും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം. നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.
ജനുവരി ഒന്നിന് പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ് ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനമുണ്ടായത്. നികുതി വര്‍ധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്തു.
