
രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്ഫോം നിരക്കിലും വര്‍ദ്ധന. പ്ലാറ്റ് ഫോം ടിക്കറ്റിന്‍റെ വില 10 രൂപയില്‍നിന്നു മുപ്പതു രൂപയായി വർദ്ധിപ്പിച്ചു. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ നിരക്കും 30 രൂപയാക്കി. നേരത്തെ ഇതും 10 രൂപയായിരുന്നു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കുകൾ ഉയർത്തിയിരിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍വേ നിലവില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. നേരത്തെ സര്‍വിസ് നടത്തിയിരുന്ന എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളും പാസഞ്ചര്‍ വണ്ടികളും നിലവിൽ സ്പെഷ്യല്‍ ആയാണ് ഓടുന്നത്.
ഫെബ്രുവരി മുതല്‍ ഈ സര്‍വിസുകളില്‍ യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് അനുസരിച്ചാണ് പുതിയ വർദ്ധനവ്.
