
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ വിളിക്കാൻ പറന്ന എയർ ഇന്ത്യ വിമാനം അനുമതി ലഭിക്കാത്തതിനെ തുടർന്ന് വട്ടമിട്ട് പറന്നത് ഒരുമണിക്കൂറിലേറെ. ഞായറാഴ്ച ഉച്ചക്ക് 12.30ന് ആയിരുന്നു ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടത്.

എന്നാൽ കാബൂളും കൈപിടിയിലൊതുക്കിയ താലിബാന്‍റെ സൈന്യം കാരണം എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന്, എയർ ഇന്ത്യൻ വിമാനത്തിന് വിവരങ്ങൾ കൈമാറാൻ സാധിച്ചില്ല. തുടർന്ന് വിമാനത്തിന്റെ റഡാർ ഓഫ് ചെയ്ത പൈലറ്റ് താലിബാന്‍റെ ശ്രദ്ധയിൽ പെടാതെ അഫ്ഗാൻ ആകാശത്ത് വട്ടമിട്ടു പറന്നു.
തുടർന്ന് 1.45ന് സുരക്ഷിതമായി ഇറങ്ങി. നാൽപതു യാത്രക്കാരുമായി കാബൂളിൽ എത്തിയ വിമാനം, നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടെ 162 പേരുമായി ഇന്ന് രാത്രി തിരികെ പറന്നുയരും.
