
വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകൾ പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കു തിരിച്ചു. ജലാശ്വ, മഗർ കപ്പലുകൾ മാലദ്വീപിലേക്കും. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു.
കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പലിൽ എത്തിച്ചേരുക. മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ട്. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം. മെയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തും.
കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കുമെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം. അത്ര തന്നെ സമയം ദുബായിലേക്കുമുണ്ട്. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യം യു.എ.ഇയില്‍ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. കപ്പലുകള്‍ക്ക് പുറമെ വിമാനമാര്‍ഗത്തിലൂടെയും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മെയ് എഴിന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അബുദാബി, ദുബായ് എന്നീ വിമാനത്താവങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കും.
മാലദ്വീപിൽ നിന്ന് ഈയാഴ്ച ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ തയാറെടുക്കവേ, മടങ്ങിപ്പോകുന്നവർ ജോലി രാജിവയ്ക്കണമെന്ന അവിടുത്തെ സർക്കാർ നിലപാട് പ്രവാസികളെ പ്രതിസന്ധിയിലാക്കി. സ്കൂൾ അധ്യാപകരടക്കമുള്ളവർക്കു മുന്നിലാണ് ഇത്തരത്തിലൊരു നിർദേശം വച്ചിരിക്കുന്നത്.
ഈ മാസം 20 മുതൽ അവിടെ സ്കൂൾ അവധി തുടങ്ങുമെന്നിരിക്കേ അവധിക്ക് നാട്ടിലേക്കു വരാനിരുന്നവരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ആനുകൂല്യങ്ങളൊന്നും നൽകാതിരിക്കാനുള്ള തന്ത്രമാണിതെന്നാണ് ആരോപണം.
