ഉക്രെയിനിൽ നിന്നും സേനാ പിന്മാറ്റം: റഷ്യയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധര്‍; വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഉക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

  • Post category:news
  • Reading time:1 min read
You are currently viewing ഉക്രെയിനിൽ നിന്നും സേനാ പിന്മാറ്റം: റഷ്യയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധര്‍; വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഉക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

ടാങ്കുകളും ആയുധങ്ങളും മറ്റ് യുദ്ധവാഹനങ്ങളും ട്രെയിനില്‍ മടക്കി അയക്കുന്നതിൻ്റെ വീഡിയോ പങ്കുവച്ച് ഉക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും മടങ്ങുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഈ അറിയിപ്പ് അമേരിക്ക ഉള്‍പ്പടെ വിവിധ രാജ്യങ്ങളും സാഹചര്യം പഠനവിധേയമാക്കിയ വിദഗ്ദ്ധരും ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.

സാറ്റലൈറ്റ് ചിത്രങ്ങളും ഗ്രൗണ്ട് വീഡിയോ വിവരങ്ങളും അടങ്ങുന്ന പൊതു ഡൊമെയ്ന്‍ വിവരങ്ങള്‍ നിരീക്ഷിച്ച വിദഗ്ദ്ധര്‍ റഷ്യന്‍ സൈന്യത്തിൻ്റെ ഓരോ നീക്കവും രേഖപ്പെടുത്തുന്നുണ്ട്. അത്തരത്തിലെ ഒരു വിദഗ്ദ്ധനായ കൊണ്‍റാഡ് മുസൈകയുടെ അഭിപ്രായത്തില്‍ റഷ്യയുടെ പ്രഖ്യാപനം സ്വീകാര്യമാണ് എന്നാണ് അതിനര്‍ത്ഥം. പണ്ട് ചെയ്തതുപോലെ ഉക്രെയിൻ്റെ അതിര്‍ത്തി ഭാഗങ്ങളില്‍ റഷ്യ സൈനികരെ വിന്യസിക്കും എന്നാണ്.

ഏതാനും ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷമേ ആക്രമണം ഉണ്ടാകില്ലെന്ന് പറയാനാകൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ക്രിമീയയില്‍ ഏകദേശം 1,50,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഊഹം. ഇവര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയോ ബലാറസില്‍ പരിശീലനം നടത്തി ഉക്രെയിന് നേരെ പ്രകോപനം സൃഷ്ടിക്കുകയോ ആണ്. റഷ്യ ഇപ്പോള്‍ പിന്‍വലിച്ചതായി അറിയിച്ച സൈന്യം അടുത്തുതന്നെ തുടരുമോ അതോ പൂര്‍ണമായും പിന്‍വാങ്ങുമോ എന്നതാണ് ഇനി കാണേണ്ടതെന്ന് മറ്റൊരു വിദഗ്ദ്ധനായ റോബ് ലി പറയുന്നു.

അതേസമയം വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഉക്രൈനിലുള്ളത്. ഉക്രൈനിലെ നിലവിലെ സാഹചര്യത്തിൻ്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം. ഇന്ത്യൻ പൗരന്മാരോട് ഉക്രൈനിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു.

0Shares