ധ്രുവാസ്ത്ര: ടാങ്ക് വേധ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ; ലക്‌ഷ്യം കണ്ടെത്തുന്നത് ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച്

  • Post category:news
  • Reading time:1 min read
You are currently viewing ധ്രുവാസ്ത്ര: ടാങ്ക് വേധ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ; ലക്‌ഷ്യം കണ്ടെത്തുന്നത് ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച്

ഇന്ത്യാ- ചൈന സംഘര്‍ഷം നിലനില്‍ക്കെ തന്ത്രപ്രധാനമായ ആയുധത്തിന്‍റെ നിര്‍ണായക പരീക്ഷണം നടത്തി ഇന്ത്യ. ഡി.ആര്‍.ഡിഒ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്.

ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്. ഹെലികോപ്റ്ററില്‍ നിന്നുള്ള പരീക്ഷണത്തിന് മുന്നോടിയായുള്ള ഫ്ളൈറ്റ് ട്രയല്‍ പരീക്ഷണമാണ് നടന്നത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളിലെ പ്രധാന ആയുധമായി ഇതിനെ ഉപയോഗിക്കും.

കരയുദ്ധത്തില്‍ നിര്‍ണായക സ്ഥാനമാണ് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കുള്ളത്. എതിരാളിയുടെ പ്രതിരോധ നിരയില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ടാങ്കുകള്‍ക്ക് സാധിക്കും. അവയെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇത്. അത്യാധുനിക ടാങ്കുകളുടെ ഉള്ളിലേക്കു പോലും തുളഞ്ഞു കയറാന്‍ ശേഷിയുള്ള ഇതിന് അവയെ പരമാവധി നശിപ്പിക്കാന്‍ സാധിക്കും. ഉള്ളിലുള്ള സൈനികര്‍ക്ക് പുറത്തിറങ്ങാനുള്ള സാവകാശം മിസൈല്‍ നല്‍കില്ല. ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച് ലക്ഷ്യം കണ്ടെത്താനുള്ള തദ്ദേശ നിര്‍മിതമായ സംവിധാനവും മിസൈലില്‍ ഉപയോഗിക്കും.

0Shares