കോവിഡ് ഭീതിയില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ 18,653 പുതിയ രോഗികള്‍; ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് മരണനിരക്കും വര്‍ദ്ധിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് ഭീതിയില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ 18,653 പുതിയ രോഗികള്‍; ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് മരണനിരക്കും വര്‍ദ്ധിക്കുന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,653 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ 5,85,493 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 2,20,114 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. അതേസമയം ആശങ്ക വര്‍ദ്ധിപ്പിച്ച് രാജ്യത്തെ കോവിഡ് മരണനിരക്കും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17,400 ആയി ഉയര്‍ന്നു.

രോഗ ബാധ ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ മാത്രം 1,74,761 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,855 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു.87,360 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2,742 പേര്‍ മരിക്കുകയും ചെയ്തു.

90,167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 1,201 മരണവും 32,557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1,846 മരണവുമുണ്ടായി. ഉത്തര്‍പ്രദേശില്‍ 697, പശ്ചിമബംഗാളില്‍ 668, മധ്യപ്രദേശില്‍ 572, തെലങ്കാനയില്‍ 260 എന്നിങ്ങനെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 4,442 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,114 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

0Shares