ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നീതി ലഭിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം:കെ.ബി മുഹമ്മദ് കുഞ്ഞി

  • Post category:local news / news
  • Reading time:1 min read
You are currently viewing ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നീതി ലഭിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം:കെ.ബി മുഹമ്മദ് കുഞ്ഞി

അഡൂർ / കാസർകോട്: വന്യ ജീവി ആക്രമണം കൊണ്ടും, ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാതെയും പൊറുതിമുട്ടുന്ന കർഷകർക്ക് നീതി ലഭിക്കാൻ രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തണമെന്ന് ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി. ദേലമ്പാടി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡൂരിൽ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രാജ്യത്തെ വനനിയമം പൊളിച്ചെഴുത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധി കരട് പ്രൊജക്റ്റ് തയ്യാറാക്കിയെന്നും അദ്ദഹം പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായി എല്ലാ കർഷക കുടുംബവും ജനാധിപത്യ വിശ്വാസികളും കർമ്മ രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ബി ബഷീർ പള്ളങ്കോട് അദ്ധ്യക്ഷം വഹിച്ചു.

കൺവീനർ ടി.കെ ദാമോദരൻ സ്വാഗതം പറഞ്ഞു. അഡൂർ സഹകരണ ബേങ്ക് പ്രസിഡണ്ട് എ.ഗോപാലൻ മണിയാണി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അഷ്റഫ് ഹാജി പരപ്പ, ജനറൽ സെക്രട്ടറി കെ.പി സിറാജുദ്ദീൻ, റാഫി അഡൂർ, താഹിറ ബഷീർ, മഷ്ഹൂദ് മൊഗർ, സി.കെ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

0Shares