രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി; കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി; കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യവ്യാപക അടച്ചിടല്‍ മെയ് 3 വരെയാണ് നീട്ടിയത്.മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്‍റെ കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത്‌ പുതിയ തീരുമാനം അറിയിച്ചത്‌

രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. എല്ലാവരുടെയും സഹകരണത്താൽ കോവിഡിനെ ഒരു പരിധിവരെ തടയാൻ രാജ്യത്തിനായി. നിങ്ങൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ഒരാഴ്ച നിർണായകമാണ്. ഹോട്ട്‌സ് പോട്ടുകളിൽ കൂടുതൽ നിയന്ത്രണം വേണം. പുതിയ കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ടാകരുതെന്നും ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് മുഴുവന്‍ മാതൃകയാണെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയത് കൊണ്ട് പറഞ്ഞു.

0Shares